InternationalLatest

ലോക്​ഡൗണിനെതിരെ ആസ്​ട്രേലിയയില്‍ പ്രതിഷേധം

“Manju”

സിഡ്​നി: ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ആസ്​ട്രേലിയയില്‍ കടുത്ത പ്രതിഷേധം. രാജ്യത്ത് സിഡ്​നി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ ആയിരക്കണകിന്​ ആളുകള്‍ പ​ങ്കെടുത്തു. പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേരെ അറസ്റ്റ്​ ചെയ്യുകയും പിഴ ചുമത്തുകയും ചെയ്​തിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ മാസ്​ക്​ ധരിക്കാതെയാണ്​ പ്രതിഷേധക്കാര്‍ സമരത്തില്‍ പ​ങ്കെടുത്തത്​. ഫ്രീഡം, ട്രൂത്ത്​ എന്നിവ എഴുതിയ ബോര്‍ഡുകളും കൈയ്യിലേന്തിയായിരുന്നു നിരവധിപേരുടെ പ്രകടനം. ജനങ്ങള്‍ക്ക്​ ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ട്​. പക്ഷേ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധം കൂടിച്ചേര്‍ന്നതിനാലാണ്​ നടപടി സ്വീകരിച്ചതെന്ന്​ ന്യൂ സൗത്ത്​ വെയില്‍സ്​ പൊലീസ്​ വെളിപ്പെടുത്തി.

കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെയാണ്​ ആസ്​ട്രേലിയന്‍ നഗരങ്ങളില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വലിയൊരു ശതമാനത്തിനും വാക്​സിന്‍ ലഭിക്കാത്തത്​ കൊണ്ടുതന്നെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്​.

Related Articles

Back to top button