IndiaKeralaLatest

ശിക്കാരി ശംഭുവായി ഫഹദ്

“Manju”

ബാലരമയിലെ മായാവി ചിത്രകഥയിലെ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ രൂപത്തില്‍ വരച്ച്‌ ശ്രദ്ധ നേടിയ കലാകാരനാണ് അനൂപ്. ഇത്തവണ ബാലരമയിലെ തന്നെ മറ്റൊരു പ്രധാന കഥാപാത്രവുമായാണ് അനൂപ് രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരുടെയും പ്രിയപ്പെട്ട വേട്ടക്കാരന്‍ ശിക്കാരി ശംഭുവിനെ മലയാളത്തിലെ ഒരു യുവതാരത്തിന്റെ രൂപത്തില്‍ ഡിജിറ്റര്‍ ആര്‍ട്ടിലൂടെ വരച്ചിരിക്കുകയാണ് അനൂപ്. ‘ശംഭു ഹീറോ ആടാ’ എന്ന ക്യാപ്ക്ഷനോടെ അനൂപ് ഒരു മോഷന്‍ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലാണ് ശിക്കാരി ശംഭുവായി എത്തിയിരിക്കുന്നത്. ചെറുപ്പത്തില്‍ വായിച്ചിരുന്ന ശിക്കാരി ശംഭു എന്ന കഥയില്‍ നിന്നും പ്രചോദനം കൊണ്ട് വരച്ച ചിത്രമാണിതെന്ന് അനൂപ് ഇന്‍സ്റ്റഗ്രാമില്‍ പറയുന്നു. പുലിയെ കണ്ട് പേടിച്ചോടുന്ന ശിക്കാരി ശംഭുവിന്റെ ചിത്രമാണ് അനൂപ് പങ്കുവെച്ചിരിക്കുന്നത്.
ഇതിന് മുമ്പ് മായാവി മുതല്‍ ഗുല്‍ഗുലുമാല്‍ വരെയുള്ള മായാവി ചിത്ര കഥയിലെ കഥാപാത്രങ്ങളെ അനൂപ് വരച്ചിരുന്നു. ടൊവിനോ ആയിരുന്നു മായാവി. കാളിദാസ് ജയറാമും, നസ്രിയയുമായിരുന്നു രാജുവും രാധയും. ചെമ്പന്‍ വിനോദായിരുന്നു പുട്ടാലു. ബിജുകുട്ടനായിരുന്നു ലുട്ടാപ്പി. പിഷാരടി മുത്തുവും, ഷമ്മി തിലകന്‍ വിക്രമനും. മാമുക്കോയ കുട്ടൂസനായപ്പോള്‍ ഫിലോമിന ഡാകിനിയായെത്തി. ലൊട്ടുലൊടുക്കായി പ്രദീപ് കോട്ടയവും, സലീം കുമാര്‍ ഗുല്‍ഗുലുമാലുമായി.
ശിക്കാരി ശംഭുവായി ഫഹദ് ഫാസില്‍
മായാവിയായി ടൊവിനോ
കാളിദാസ് ജയറാം രാജു, രാധ നസ്രിയ
ലൊട്ടുലൊടുക്കായി പ്രദീപ് കോട്ടയം
ഗുല്‍ഗുലുമാലായി സലീം കുമാര്‍
പുട്ടാലുവായി ചെമ്ബന്‍ വിനോദ്
ലുട്ടാപ്പിയായി ബിജു കുട്ടന്‍
മാമുക്കോയ കുട്ടൂസന്‍
ഫിലോമിന ഡാകിനി
വിക്രമന്‍ ഷമ്മി തിലകന്‍, പിഷാരടി മുത്തു
അനൂപ് വേലായുധന്‍ എന്ന കലാകാരനാണ് മായാവി, ബാലരമ സീരീസിന്റെ നിര്‍മ്മാതാവ്. മലയാള സിനിമയിലെ പ്രമുഖ നടീ നടന്‍മാരെ മായാവി ചിത്രകഥയിലെ കഥാപാത്രങ്ങളാക്കി മാറ്റുകയാണ് ഈ സീരീസിലൂടെ അനൂപ. ആര്‍ട്ട് ഓഫ് അനൂപ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വരച്ച ഡിജിറ്റല്‍ ചിത്രങ്ങള്‍ അനൂപ് പോസ്റ്റ് ചെയ്യുന്നത്. സീരീസ് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിന് വേണ്ടിയാണ് മലയാളികള്‍ക്ക് സുപരിചിതമായ മുഖങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഇന്ത്യന്‍ എക്സപ്രെസിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് പറഞ്ഞിരുന്നു.

Related Articles

Back to top button