KeralaLatest

എക്‌സ്‌പ്രസ്‌ ഹൈവേ ‘ഭാരത്‌മാല’ കോട്ടയം ജില്ലയിലൂടെ കടന്നുപോകും

“Manju”

 

രാമപുരം:  75 ശതമാനം ചിലവ്‌ കേന്ദ്ര സര്‍ക്കാരും 25 ശതമാനം ചിലവ്‌ സംസ്‌ഥാന സര്‍ക്കാരും വഹിക്കുന്ന എക്‌സ്പ്രസ്‌ ഹൈവേ പദ്ധതിയായ ഭാരത്‌മാല കോട്ടയം ജില്ലയിലൂടെ കടന്നുപോകും.
ഈ പാതയുടെ ഏരിയല്‍ സര്‍വേ ഇതിനോടകം പൂര്‍ത്തിയായിട്ടുള്ളതുമാണ്‌. ഓരോ അഞ്ചു കിലോമീറ്ററിലും മാത്രം പ്രവേശന മാര്‍ഗമുള്ള ഈ ഹൈവേയില്‍ക്കൂടി ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ അനുവദിക്കുകയില്ലെന്നും ടോള്‍ ഉണ്ടായിരിക്കുമെന്നും അറിയുന്നു. റോഡിനോട്‌ ചേര്‍ന്ന്‌ സര്‍വീസ്‌ റോഡുകളും നിര്‍മ്മിക്കുന്നുണ്ട്‌. ദക്ഷിണ, മദ്ധ്യകേരളത്തില്‍ വന്‍ വികസനം വിഭാവനം ചെയ്യുന്ന ഹൈവേ സ്‌ഥലം ഏറ്റെടുത്താല്‍ 3 വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നതും ശ്രദ്ധേയമാണ്‌.
മലയോര മേഖലകള്‍ക്ക്‌ കൂടുതല്‍ വികസന പ്രാധാന്യം നല്‍കുന്ന ഈ പദ്ധതി ഉടന്‍തന്നെ നടപ്പാക്കാനുള്ള നടപടി ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്‌തമാവുകയാണ്‌.

Related Articles

Back to top button