IndiaLatest

റെയ്ഡ് അവസാനിപ്പിച്ചു; പീയൂഷ് കസ്റ്റഡിയിലെന്ന് ജി.എസ്.ടി ഇന്റലിജന്‍സ്

“Manju”

കനൗജ്: സമാജ് വാദി പാര്‍ട്ടി നേതാവ് പീയൂഷ് ജെയിന്റെ വീട്ടിലെ കള്ളപ്പണവേട്ട ഔദ്യോഗികമായി അവസാനിപ്പിച്ചതായി കേന്ദ്ര ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഉപ മേധാവി സാക്കിര്‍ ഹുസൈന്‍ അറിയിച്ചു.
ഞായറാഴ്ചയാണ് പീയൂഷ് ജെയിനിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. കണക്കില്‍ പെടാത്ത ധനവും, സ്വര്‍ണ്ണവും, ചന്ദനത്തടികളും, ഭൂമി ഇടപാടുകളുമാണ് കണ്ടെത്തിയത്. കണ്ടെത്തിയ വസ്തുക്കളെ തരംതിരിച്ച്‌ വിവിധ ഏജന്‍സികള്‍ അതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കനൗജ് കേന്ദ്രീകരിച്ചാണ് പ്രധാന റെയ്ഡ് നടന്നതെന്നും ഇതുകൂടാതെ കാണ്‍പൂരിലെ ഒരു കേന്ദ്രത്തില്‍ നിന്നും 19 കോടിയുടെ നോട്ടുകെട്ടുകള്‍ വേറെ കണ്ടെത്തിയെന്നും ജി.എസ്.ടി വകുപ്പ് അറിയിച്ചു.
സാധാനങ്ങള്‍ വിറ്റവകയിലുള്ളതാണ് കണ്ടെത്തിയ തുകകളെന്നും ടാക്‌സ് ഒഴിവാക്കാ നായിട്ടാണ് പണം ബാങ്കിലിടാതിരുന്നതെന്നുമാണ് പീയൂഷിന്റെ വാദം. 200ലധികം കള്ള രശീതുകളും ബില്ലുകളും കണ്ടെത്തിയതായും ജി.എസ്.ടി വകുപ്പ് അറിയിച്ചു. കാണ്‍പൂര്‍ കോടതി പീയൂഷ് ജെയിനിനെ 14 ദിവസത്തേക്ക് ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Related Articles

Back to top button