KeralaLatest

കെഎഎസ് പ്രിലിമനറി ഫലം ഓഗസ്റ്റ് 26ന്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പ്രിലിമനറി പരീക്ഷ ഫലം ഓഗസ്റ്റ് 26ന് പ്രഖ്യാപിക്കും. പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീറാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ച പരീക്ഷകള്‍ സെപ്തംബര്‍ മുതല്‍ നടത്തും. കൊവിഡ് കണക്കിലെടുത്ത് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയവര്‍ക്ക് ഓണ്‍ലൈന്‍ പരിശോധന നടത്തുമെന്നും എം കെ സക്കീര്‍ അറിയിച്ചു.

നാലു ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് മൂന്ന് സ്ട്രീമുകളിലായി പരീക്ഷയെഴുതിയത്. 3000 മുതല്‍ 4000 വരെ ഉദ്യോഗാര്‍ഥികളെ സ്ട്രീം ഒന്നില്‍ ഉള്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. സ്ട്രീം 2-ലും 3-ലും ആനുപാതികമായ രീതിയില്‍ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തും. മെയിന്‍ പരീക്ഷയ്ക്ക് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രിലിമിനറി പരീക്ഷയുടെ മാര്‍ക്ക് കൂട്ടില്ലെന്നും പി.എസ്.സി ചെയര്‍മാന്‍ വ്യക്തമാക്കി.

Related Articles

Back to top button