KeralaLatest

മുരിങ്ങക്കായ്ക്ക് തീവില

“Manju”

കോട്ടയം: പച്ചക്കറികള്‍ക്ക് പൊള്ളുന്ന വിലകാരണം വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളില്‍ നിന്ന് പല പച്ചക്കറികളും പുറത്തായിരിക്കുകയാണ്. മുരിങ്ങക്കായ ആണ് ഇതില്‍ പ്രധാനി.
കിലോഗ്രാമിന് 350 രൂപയാണ് ഇപ്പോള്‍ ഹോള്‍സെയില്‍ വില, എന്നാല്‍ റീടെയില്‍ വില 400 രൂപയ്ക്കടുത്ത് വരും. ഇത് കാരണം വിറ്റുപോകാനുള്ള സാദ്ധ്യത കുറഞ്ഞതിനാല്‍ വ്യാപാരികള്‍ മുരിങ്ങയ്ക്ക കൂടുതലായി ഇപ്പോള്‍ എടുത്ത് വയ്ക്കുന്നില്ല. ഹോട്ടലുകളില്‍ സാമ്പാറിനും അവിയലിനുമൊപ്പം മുരിങ്ങക്കാ കിട്ടാന്‍ ഇത്തിരി പ്രയാസപ്പെടും. കൂടുതല്‍ തിരഞ്ഞാല്‍ ഒന്നാേ അരയോ മുറിപ്പാട് കണ്ടെങ്കിലായി. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ മുരിങ്ങയുടെ സീസണ്‍ ആണെങ്കിലും കാലാവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ അവിടെയും  ഉത്പാദനവും കുറഞ്ഞു.  ഇതോടെ സംസ്ഥാനത്തേക്ക് ഇറക്കുമതി നിലച്ചു. ഇതാണ് മുരിങ്ങക്കോല്‍ വിപണിയില്‍ ലഭിക്കാന്‍ പ്രയാസമായി മാറുവാന്‍ കാരണം. നഗരത്തിലെ പ്രധാനപ്പെട്ട ചില ഹോട്ടലുകളില്‍ ഇപ്പോള്‍ മുരിങ്ങക്കായ്ക്ക് പകരം ചീരക്കമ്പ് മുറിച്ചിടുന്നതായും പറയപ്പെടുന്നുണ്ട്.

Related Articles

Back to top button