IndiaLatest

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നുമുതല്‍

“Manju”

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നാരംഭിക്കും. ഈ മാസം 30-ാം തീയതി വരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം. മുപ്പതിന് രാവിലെ 11 മുതല്‍ 3 മണിവരെ എഐസിസി ആസ്ഥാനത്ത് നേരിട്ട് പത്രിക സമര്‍പ്പിക്കാം.

ഒക്ടോബര്‍ 1 നാണ് സൂക്ഷ്മ പരിശോധന. ഒക്ടോബര്‍ എട്ടുവരെ വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കി.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ് ലോട്ടും, ശശി തരൂര്‍ എംപിയും മത്സരംഗത്ത് ഉണ്ടാകുമെന്നുറപ്പായിട്ടുണ്ട്. കൂടാതെ ജി– 23 ല്‍ ഉള്‍പ്പെട്ട മനീഷ് തിവാരി കൂടി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പ്രസിഡന്റ് തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ദി​ഗ് വിജയ് സിങ് വ്യക്തമാക്കി.

Related Articles

Back to top button