InternationalLatest

മാസ്‌ക് മാറ്റിയതിന് വിമാനത്തില്‍ വച്ച്‌ വൃദ്ധന്റെ മുഖത്ത് അടിച്ച് യുവതി

“Manju”

ഭക്ഷണം കഴിക്കുന്നതിന് വേണ്ടി മാസ്‌ക് അഴിച്ചു മാറ്റിയ വൃദ്ധനെ വിമാനത്തിനുള്ളില്‍ വച്ച്‌ ശാരീരികമായി ആക്രമിച്ച്‌ യുവതി.
ഫ്‌ളോറിഡയില്‍ നിന്നും ജോര്‍ജിയയിലെ അറ്റ്ലാന്റയിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമായിരുന്നു ഇത്. യുവതിയുടെ പ്രവര്‍ത്തി സഹയാത്രികര്‍ക്കും, വിമാനത്തിലെ ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയതായും പോലീസ് പറഞ്ഞു. മറ്റ് യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ പോലീസ് എത്തി ഇവരെ ചോദ്യം ചെയ്യുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Articles

Back to top button