KeralaLatest

നിങ്ങള്‍ ഒറ്റയ്ക്കല്ല; കളക്ടര്‍

“Manju”

പത്തനംതിട്ട : മലയാള ഭാഷയോടുള്ള സ്നേഹം കൈവിടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മലയാള ദിനാചാരണം, ഭരണഭാഷാ വാരാഘോഷം എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതലമത്സരങ്ങളിലെ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.കഴിവും സമയവും നല്ല രീതിയില്‍ വിനിയോഗിക്കണം. നിങ്ങളുടെ വിജയത്തില്‍ ധാരാളം പേര്‍ക്ക് പങ്കുണ്ടെന്നും എത്ര ദൂരം പോയാലും എത്ര ഉയരത്തില്‍ പറന്നാലും ഓരോ പടിയും കയറുമ്പോള്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാകണമെന്നും കളക്ടര്‍ വിദ്യാര്‍ഥികളോടു പറഞ്ഞു.

Related Articles

Back to top button