InternationalLatest

ശ്രീലങ്കന്‍ സ്വദേശിയുടെ കൊലപാതകം, അപലപിച്ച് ഇമ്രാന്‍ ഖാന്‍

മതനിന്ദ ആരോപിച്ച്‌ ജനക്കൂട്ടം ശ്രീലങ്കന്‍ സ്വദേശിയെ തല്ലിക്കൊല്ലുകയായിരുന്നു.

“Manju”

ലാഹോര്‍: മതനിന്ദ ആരോപിച്ച്‌ ജനക്കൂട്ടം ശ്രീലങ്കന്‍ സ്വദേശിയെ തല്ലിക്കൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവത്തിനെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് ജില്ലയില്‍ ഫാക്ടറി മാനേജരായി ജോലി ചെയ്തിരുന്ന പ്രി​യാ​ന​ന്ദ കു​മര​യാ​ണ്​ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഖു​ര്‍​ആ​ന്‍ വ​രി​ക​ള്‍ ആ​ലേ​ഖ​നം ചെ​യ്​​ത തെ​ഹ്​​രീ​കെ ല​ബ്ബെ​യ്​​ക്​ പാ​കി​സ്​​താന്റെ (ടി.​എ​ല്‍.​പി) പോ​സ്​​റ്റ​ര്‍ ന​ശി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ്​ മ​ര്‍​ദ​നം.
സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും 48 മണിക്കൂറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടുന്നും ഇമ്രാന്‍ പറഞ്ഞു. പോ​സ്​​റ്റ​ര്‍ കീ​റി​ക്ക​ള​ഞ്ഞ​ത്​ ​ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ജീ​വ​ന​ക്കാ​ര്‍ വി​വ​രം കൈ​മാ​റു​ക​യും പി​ന്നീ​ട​ത്​ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാണ് പൊ​ലീ​സ്​ പ​റയുന്നത്.

Related Articles

Back to top button