KeralaLatest

വാട്ടര്‍ മെട്രോയുടെ ആദ്യ വൈദ്യുത ബോട്ട് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും

“Manju”

കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യത്തെ വൈദ്യുത ബോട്ട് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബോട്ട് മെട്രോ അധികൃതര്‍ക്ക് ഇന്ന് കൈമാറും. ലോകത്ത് തന്നെ ആദ്യമായാണ് ഇത്രയും വിപുലമായ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് ശൃംഖല നിലവില്‍ വരുന്നത്. ആദ്യ പവ്വേര്‍ഡ് ഇലക്‌ട്രിക് ബോട്ടാണ് ഇന്ന് കൈമാറുന്നത്.

100 പേര്‍ക്ക് വീതം സഞ്ചരിക്കാവുന്ന 23 ബോട്ടുകളില്‍ ആദ്യത്തേതാണ് പൂര്‍ത്തിയായത്. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയുമുണ്ട് ഇതിന്. അഞ്ച് ബോട്ടുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതും കൈമാറും.

76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച്‌ 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശ്രംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാനാകും. യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബോട്ടിലിരുന്ന് കായല്‍ കാഴ്ചകള്‍ ആസ്വദിച്ച്‌ യാത്രചെയ്യാവുന്ന രീതിയിലാണ് ബോട്ടിന്റെ രൂപകല്‍പ്പന. വാട്ടര്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

Related Articles

Back to top button