KeralaLatest

ഓട്ടോയും ലോറിയും കൂട്ടിയിടിച്ച്‌​ രണ്ടു മരണം

“Manju”

പാപ്പിനിശ്ശേരി (കണ്ണൂര്‍): ദേശീയപാതയില്‍ പാപ്പിനിശ്ശേരി ചുങ്കത്ത് വാഹനാപകടത്തില്‍ രണ്ട്​ യുവാക്കള്‍ മരിച്ചു.

ശനിയാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം. ഓട്ടോയും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ യാത്രക്കാരാണ് മരിച്ചത്. കണ്ണൂരില്‍നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂരിലേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തില്‍പെട്ടത്​.
ഓടിക്കൂടിയ നാട്ടുകാര്‍ ആമ്പുലന്‍സിനെ വിളിച്ചു വരുത്തിയാണ് ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചത്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button