InternationalLatest

സൗദിയില്‍ റസ്റ്റോറന്റുകളിലും കഫേകളിലും സാമൂഹിക അകലം നിര്‍ബന്ധമാക്കി

“Manju”

റിയാദ്: റസ്റ്റോറന്റുകളിലും കഫേകളിലും ഇനിമുതല്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കി സൗദി അറേബ്യ. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി എടുത്തിരിക്കുന്നത്. സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഫേകളിലും റെസ്റ്റോറന്റുകളിലും എത്തുന്നവര്‍ ഇനി മുതല്‍ നിര്‍ബന്ധമായും സാമൂഹിക അകലം കര്‍ശനമായി പാലിച്ചിരിക്കണം.

റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്നാണ് നിര്‍ദ്ദേശം. ഈ അകലം പാലിക്കാന്‍ കഴിയാത്ത റസ്റ്റോന്റുകളില്‍ ഭക്ഷണവിതരണം പാഴ്‌സല്‍ മാത്രമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. എന്നാല്‍ ഒരേ ടേബിളിനു ചുറ്റും പത്തില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ചിരിക്കരുത്. ഒരിടത്തും ആളുകളുടെ കൂട്ടം കൂടല്‍ ഉണ്ടാവരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button