KeralaLatestThrissur

കോവിഡ് ബാധിച്ച് തൃശൂരിൽ ഒരു മരണം കൂടി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കോവിഡ് ബാധിച്ച് തൃശൂരിൽ ഒരു മരണം കൂടി. ഇരിങ്ങാലക്കുട പല്ലൻ ഹൗസിൽ വർഗീസ് (71) ആണ് ഞായറാഴ്ച രാവിലെ 7.15ന് മരിച്ചത്. കോവിഡ് രോഗലക്ഷണങ്ങളോടെ ജൂലൈ 17നാണ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിക്കുകയും രോഗം മൂർച്ഛിച്ച്് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് മൂലം ജൂലൈ 24ന് വെൻറിലേറ്ററിലാക്കി. രോഗനില വഷളായി ഞായറാഴ്ച മരിക്കുകയായിരുന്നു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും മരുന്ന് കഴിച്ചിരുന്ന വർഗീസ് രണ്ടു വർഷം മുമ്പ് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു.

Related Articles

Back to top button