InternationalLatest

ഒമിക്രോണിനെ നേരിടാന്‍ തുണി മാസ്‌ക്കിന് കഴിയില്ലെന്ന് വിദഗ്ദ്ധര്‍

“Manju”

കൊവിഡിന്റെ പുതിയ വകഭേദമായി ഒമിക്രോണ്‍ എത്തിയതോടെ ലോകമാകെ ആശങ്കയുടെ നടുവിലാണ്. വളരെ വേഗത്തില്‍ വ്യാപിക്കുമെന്നതാണ് ഒമിക്രോണിന്റെ ഭീതി വര്‍ദ്ധിപ്പിക്കുന്നത്. ഒപ്പം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായേക്കാം. മാസ്‌ക് ഉപയോഗിക്കലും ശുചിത്വവും സാമൂഹിക അകലവും തന്നെയാണ് ഒമിക്രോണിനെ പടിക്ക് പുറത്താന്‍ ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്ന വഴികള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി മാസ്‌ക് ഉപയോഗം മനുഷ്യരുടെ ശീലങ്ങളിലൊന്നായി മാറിയിട്ടുണ്ട്.

എന്നാല്‍, പലരും കൂടുതല്‍ ഉപയോഗിക്കുന്നത് തുണി മാസ്‌കാണ്. എന്നാല്‍, ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത് തുണി മാസ്‌ക് പാടേ ഒഴിവാക്കാനാണ്. പകരം എന്‍ 95 മാസ്കോ മൂന്ന് ലെയറുള്ള സര്‍ജിക്കല്‍ മാസ്കോ ഉപയോഗിക്കാനാണ് നിര്‍ദേശിക്കുന്നത്. വായുവിലുള്ള 95ശതമാനത്തോളം വരുന്ന പൊടിപടലങ്ങളെയും വൈറസിനെയും നിയന്ത്രിക്കാന്‍ ഇവയ്‌ക്ക് കഴിയും.

അതേ സമയം, തുണി മാസ്‌കുകള്‍ക്ക് അത്രയും കഴിവില്ലയെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. തുണി മാസ്‌ക് ഉപയോഗിക്കുന്നവരാണെങ്കില്‍ അതിനൊപ്പം തന്നെ മറ്റൊരു സര്‍ജിക്കല്‍ മാസ്‌കും ഉപയോഗിക്കണമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശം.

Related Articles

Back to top button