India

ജമ്മു കശ്മീരിൽ ഭീകരവേട്ട ശക്തമാക്കി സുരക്ഷാ സേന

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരർക്ക് പേടിസ്വപ്നമായി ഇന്ത്യൻ സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെയാണ് സുരക്ഷാ സേന വെടിവെച്ച് വീഴ്‌ത്തിയത്.

കുപ്വാരയിലെ കുൽവാലയിൽ വൈകീട്ടോടെയായിരുന്നു സംഭവം. ഇരുട്ടിന്റെ മറപറ്റി അതിർത്തി കടക്കാൻ ശ്രമിച്ച ഭീകരൻ സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സുരക്ഷാസേന അടുത്തെത്തിയതോടെ ഭീകരൻ വെടിയുതിർത്തു. തിരിച്ച് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരനെ വധിച്ചത്.

ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം സുരക്ഷാ സേന വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

കഴിഞ്ഞ പത്ത് മണിക്കൂറിനിടെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിക്കുന്ന രണ്ടാമത്തെ ഭീകരനാണ് കുപ്വാരയിലേത്. ഉച്ചയ്‌ക്ക് അനന്തനാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ഭീകരനെ വധിച്ചിരുന്നു.

Related Articles

Back to top button