Uncategorized

പഴം പച്ചക്കറി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുന്നു

“Manju”

കോഴിക്കോട്: സംസ്ഥാനത്ത് നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതി വെള്ളിയാഴ്ച മുതല്‍ നിലയ്ക്കും. ജി.എസ്.ടിയിലെ വര്‍ദ്ധനവും വിമാനകമ്പനികളുടെ നിരക്ക് വര്‍ദ്ധനവുമാണ് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷനെയും കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറത്തെയും കയറ്റുമതി നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. കപ്പല്‍ വഴിയുള്ള കയറ്റുമതിയും നിര്‍ത്തിവയ്ക്കുകയാണ്. അനിശ്ചിതകാലത്തേക്കാണ് സമരം.

കയറ്റുമതി ചരക്കുനീക്കത്തിന് ഏര്‍പ്പെടുത്തിയ സംയോജിത ചരക്ക്-സേവന നികുതി (ഐജിഎസ്ടി) ഒക്ടോബര്‍ മുതല്‍ പിന്‍വലിക്കണമെന്നാണ് കയറ്റുമതിക്കാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച്‌ സംഘടന കേന്ദ്ര ധനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും മെമ്മോറാണ്ടം അയച്ചിട്ടുണ്ട്.

ഒക്ടോബര്‍ മുതല്‍, വിമാനമാര്‍ഗം കയറ്റുമതി ചെയ്യുന്ന ചരക്ക് ചാര്‍ജിനു 18 ശതമാനവും ഷിപ്പിംഗിന് 5 ശതമാനവും ജി.എസ്.ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ തുക റീഫണ്ട് ചെയ്യാനോ ക്രെഡിറ്റ് എടുക്കാനോ സാധ്യമല്ല

Related Articles

Check Also
Close
Back to top button