Uncategorized

കുട്ടികളെ താരങ്ങളാക്കാം; പ്രകടനങ്ങൾക്ക് കോട്ടയത്ത് വേദിയൊരുങ്ങുന്നു

“Manju”

 

കോട്ടയം : വീട്ടിലെ കുട്ടിത്താരങ്ങൾക്ക് നാട്ടിലെ സ്റ്റാറാകാൻ വേദിയൊരുക്കി കോട്ടയം.
ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കിഡ്സ്‌ ഫാഷൻ ഷോയ്ക്ക്
മുന്നോടിയായുള്ള ആദ്യഘട്ട ഗ്രൂമിങ്
ഇന്ന് ( ഫെബ്രുവരി 12) മൗണ്ട് കാർമ്മൽ സ്കൂളിൽ. മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി & ക്രൂവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഷോയുടെ മുന്നോടിയായി ഫെബ്രുവരി 12,19 തിയതികളിൽ കുട്ടികൾക്കായി ഗ്രൂമിംഗ് സെഷനുകൾ കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഒവി ആൻഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്.

3 മുതൽ 10വയസ്സുവരെപ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
3yrs – 6yrs, 7 yrs – 10yrs
എന്നിങ്ങനെ രണ്ട് കാറ്റഗറിയിൽ മൂന്നു റൗണ്ടുകളിലാകും മത്സരം നടക്കുന്നത്.
ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാം, സിനിമപരസ്യചിത്രമോഡലിംഗ് മേഖലകളിൽ മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നത്. അതിനാൽ, കിഡ്‌സ് ഫാഷൻ ഷോയുടെ കോട്ടയം എഡിഷൻ വൻ വിജയമാക്കാനും കുട്ടികൾക്കായി ഒരു പുതിയ ലോകം തുറക്കാനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

Wtsp 9895333475
8848096422

 

Related Articles

Back to top button