KeralaLatest

കേരളോത്സവം 2021- സംസ്ഥാനതലത്തില്‍ ഇടുക്കിക്ക് മികച്ച നേട്ടം

“Manju”

ഇടുക്കി : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച സംസ്ഥാനതല കേരളോത്സവ മത്സരത്തില്‍ ‍ മൂന്നിനങ്ങളില്‍ ‍ ഒന്നാം സ്ഥാനവും 5 ഇനങ്ങളില്‍ ‍ രണ്ടാം സ്ഥാനവും 4 ഇനങ്ങളില്‍ ‍ മൂന്നാം സ്ഥാനവും ഇടുക്കി ജില്ല കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ പോയിന്റു നേടിയ സംസ്ഥാനത്തെ മികച്ച ക്ലബ്ബായി അമൃത നൃത്തകലാഭവന്‍ കുമിളിയെ തെരെഞ്ഞടുത്തു. ഒന്ന് , രണ്ട് , മൂന്ന് സ്ഥാനത്തിനര്‍ഹരായവരുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.

മണിപ്പൂരി ഒന്നാം സ്ഥാനം രാധിക കൃഷ്ണ , മാര്‍ഗ്ഗംകളി ഒന്നാം സഥാനം അഞ്ജലി പീറ്റര്‍ & ടീം , നാടോടി നൃത്തം ഗ്രൂപ്പ് ഒന്നാം സ്ഥാനം ആനന്ദ് സി & ടീം. മോണോ ആക്‌ട് രണ്ടാംസ്ഥാനം നീനു പി ജെയിംസ് , ലളിതഗാനം (പുരുഷന്‍) രണ്ടാംസ്ഥാനം ഡസ്റ്റിന്‍ ടോം , പ്രസംഗം ഹിന്ദി / ഇംഗ്ലീഷ് രണ്ടാംസ്ഥാനം ഐശ്വര്യ മാത്യു , മൃദംഗം രണ്ടാംസ്ഥാനം ജയദേവ് മനോജ് ,ഒഡീസ്സി രണ്ടാംസ്ഥാനം ശ്രീലക്ഷമി, കഥക് മൂന്നാം സ്ഥാനം രാധിക കൃഷ്ണന്‍ കുച്ചുപ്പുടി മൂന്നാം സ്ഥാനം റോസന, വയലിന്‍ മൂന്നാം സ്ഥാനം ജിനേഷ് ദാസ് , ഹാര്‍മോണിയം മൂന്നാം സ്ഥാനം നീനു ഫേബിയല്‍ .

Related Articles

Back to top button