IndiaLatest

‘മാന്‍കി ബാത്ത്’ നടത്തുമ്പോള്‍ പാത്രം കൊട്ടാന്‍; കര്‍ഷകര്‍

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മാന്‍കി ബാത്ത് നടത്തുമ്പോള്‍ എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. ഡിസംബര്‍ 27 ന് പ്രധാനമന്ത്രി മാന്‍കി ബാത്തില്‍ സംസാരിക്കുന്നവേളയില്‍ വീടുകളില്‍ പാത്രം കൊട്ടാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗജിത് സിങ് ദാലേവാല. ഡ്‌സകംബര്‍ 25 മുതല്‍ 27 വരെ ഹരിയാണയിലെ ടോല്‍ പ്ലാസകളിലൂടെ സൗജന്യമായി വാഹനങ്ങല്‍ കടത്തിവിടുമെന്നും ദല്ലേവാല പറഞ്ഞു. ഡിസംബര്‍ 23 ന് കിസാന്‍ ദിവസ് ആയതിനാല്‍ രാജ്യത്തെ ജനങ്ങളോട് ഒരുനേരത്തെ ഭഷണം ഒഴിവാക്കണമെന്ന് രാകേഷ് ടിക്കായത്ത് അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിസന്ധിയുടെ ആരംഭ സമയത്ത് കോവിഡ് പോരാളികളെ ആദരിക്കുന്നതിനായി പാത്രം കൊട്ടാനും വിളക്ക് തെളിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

Related Articles

Back to top button