IndiaLatest

പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി

“Manju”

വിജയവാഡ: പ്രതിശ്രുത വരന്റെ കഴുത്തറുത്ത യുവതി അറസ്റ്റില്‍. അനകപ്പല്ലെ ജില്ലയിലെ കൊമ്മലപുഡിയിലാണു സംഭവം.
ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന രാമു നായിഡുവിനെയാണ് പ്രതിശ്രുത വധുവായ പുഷ്പ ആക്രമിച്ചത്. യുവാവ് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മേയ് 26നായിരുന്നു പുഷ്മയുടെയും രാമുവിന്റെയും വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ യുവതിക്ക് വിവാഹത്തിന് താത്പര്യമില്ലായിരുന്നു. കുടുംബത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് വിവാഹത്തിന് സമ്മതിച്ചത്. വിശാഖപട്ടണം സ്വദേശിയാണ് രാമുനായിഡു. പുഷ്പ യുവാവിനെ ഫോണില്‍ വിളിച്ച്‌ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് യുവാവ് പുഷ്പയുടെ നാട്ടിലെത്തി. ഇരുവരും ചേര്‍ന്ന് മലമുകളിലെ ഒരു ക്ഷേത്രത്തിലേക്കു പോയി. സര്‍പ്രൈസ് തരാന്‍ താല്‍പര്യമുണ്ടെന്നും കണ്ണടയ്ക്കണമെന്നും പുഷ്പ രാമുവിനോട് ആവശ്യപ്പെട്ടു. യുവാവ് കണ്ണടച്ച ഉടന്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. താല്‍പര്യമില്ലാത്ത വിവാഹത്തിനു വീട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും, സ്‌കൂട്ടറില്‍നിന്ന് വീണാണു യുവാവിനു പരുക്കേറ്റതെന്നുമാണ് യുവതി പറയുന്നത്.

Related Articles

Back to top button