KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ജില്ലയില്‍ ഓരോ ദിവസവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് സ്ഥിതി ഗുരുതരമാക്കുന്നു. വ്യാഴാഴ്ച മാത്രം 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, തിങ്കളാഴ്ച 4 പേര്‍ക്കും ചൊവാഴ്ച 3 പേര്‍ക്കും ബുധനാഴ്ച 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ അഞ്ചു ദിവസത്തിനിടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 38 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജിലെ കൂട്ടിരിപ്പുകാര്‍ക്കും രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതോടെയാണ് മെഡിക്കല്‍ കോളേജില്‍ വലിയ ആശങ്ക ഉടലെടുത്തത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ 300 ലധികം പേര്‍ നിരീക്ഷണത്തിലായി. നിരീക്ഷണത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതാണ് നിലവില്‍ സ്ഥിതി ഗുരുതരമാക്കാന്‍ കാരണം.

നേരത്തെ കോവിഡ് ഡ്യുട്ടിയിലില്ലാത്ത ഡോക്ടര്‍മാര്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ചിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

Related Articles

Back to top button