Sports

പോപ്പ്കോൺ വിൽക്കുന്ന വിരാട് കൊഹ്ലിയോ ?

“Manju”

വിരാട് കൊഹ്ലിയുടെ അപരന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യോ യോ ഫണ്ണി സിംഗ്’ എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ ചിത്രം പങ്കുവെച്ചത്. വിരാട് കോൺലി എന്ന പേരോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് . സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഈ ഫോട്ടോ ഷെയർ ചെയ്യപ്പെടുകയാണ്.

വിയർപ്പിൽ മുങ്ങിയ ഷർട്ടും തൊപ്പിയും ധരിച്ച് പോപ്പ്കോൺ വിൽക്കുകയാണ് അപരൻ . ചിത്രം എപ്പോൾ, എവിടെ നിന്നാണ് എടുത്തത് എന്നത് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ചിത്രം കൊഹ്ലിയുടെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Related Articles

Back to top button