ErnakulamKeralaLatest

പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സ്മൃതിയാത്ര ഇന്ന്

“Manju”

കൊച്ചി: അന്തരിച്ച തൃക്കാക്കാര എം.എല്‍.എ പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന് കൊച്ചിയില്‍ നിന്ന് ആരംഭിക്കും. പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് രാവിലെ ഏഴ് മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങും. ജന്മനാടായ ഇടുക്കി ഉപ്പുതോടിലേക്കാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്. തുറന്നവാഹനത്തില്‍ പോകുന്ന സ്മൃതിയാത്രക്ക് വിവിധ സ്ഥലങ്ങളില്‍ ആദരവര്‍പ്പിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് ഉപ്പുതോടെത്തുന്ന ചിതാഭസ്മം പി.ടി തോമസിന്റെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. പി.ടിയുടെ അന്ത്യാഭിലാഷം പ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കുന്നത്.

Related Articles

Back to top button