IndiaLatest

‘ഭാരത് ഗൗരവ്’ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു

“Manju”

ഡല്‍ഹി ; ആദ്യ ഭാരത് ഗൗരവ്ട്രെയിന്‍ കോയമ്പത്തൂരില്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഭാരത് ഗൗരവ്സ്കീമില്‍ ഉള്‍പ്പെട്ട ആദ്യ ട്രെയിനാണ് യാത്ര ആരംഭിച്ചത്. കോയമ്പത്തൂരില്‍ നിന്ന് മഹാരാഷ്ട്രയിലെ സായി നഗര്‍ ശിര്‍ദി വരെയാണ് ട്രെയിനിന്റെ ആദ്യ സര്‍വീസ്. കഥകളി, പുലികളി എന്നിവയുടെ അകമ്പടിയോടെയാണ് യാത്ര ആരംഭിച്ചത്. ട്രെയിന്റെ ആദ്യ യാത്രയുടെ വീഡിയോ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍, സംസ്കാരം, പൈതൃകം എന്നിവ രാജ്യത്തിനും ലോകത്തിനു മുന്‍പില്‍ കാണിച്ച്‌ കൊടുക്കുക എന്നതാണ് ഭാരത് ഗൗരവ്പദ്ധതിയുടെ പ്രധാന ലക്ഷ്യം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യ യാത്രയുടെ ഭാഗമായത് 1,100 യാത്രക്കാരാണ്. ‘ഭാരത് ഗൗരവ്പദ്ധതിയുടെ ഭാഗമായി ട്രെയിന്‍ യാത്രയ്ക്ക് പുറമേ, താമസ സൗകര്യം, കാഴ്ചകള്‍ കാണാനുള്ള അവസരം, ചരിത്ര പ്രധാന സ്ഥലങ്ങളുടെ സന്ദര്‍ശനം, യാത്ര ഗൈഡ് എന്നിവ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button