KeralaLatest

എന്‍.എച്ച്‌ ബൈപ്പാസ് അലംഭാവം, നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്മന്ത്രി

“Manju”

കോഴിക്കോട് എന്‍.എച്ച്‌ ബൈപ്പാസ് ആറുവരിപ്പാതയാക്കുന്നതില്‍ ഇനിയും അലംഭാവം തുടര്‍ന്നാല്‍ കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കമ്പനിയെ കരാറില്‍ നിന്നു മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഇതിനായി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ആറുവരി ബൈപാസ്, മാഹി ബൈപാസ് പദ്ധതികള്‍ ഏറെ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കേന്ദ്രമന്ത്രിയെ കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ഡല്‍ഹിയിലേക്ക് വൈകാതെ പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പി.എ മുഹമ്മദ് റിയാസ്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ 28. 4 കിലോമീറ്ററാണ് ആറുവരിയായി വീതികൂട്ടുക. 2018 ഏപ്രിലില്‍ കെ.എം.സി കണ്‍സ്ട്രഷന്‍ കമ്പനിയുമായി കരാര്‍ ഉറപ്പിച്ച ബൃഹദ് പദ്ധതിയില്‍ ഏഴു മേല്‍പാലങ്ങള്‍ കൂടി ഉള്‍പ്പെടും. രണ്ടു വര്‍ഷമാണ് കരാര്‍ കാലാവധിയായി നിശ്ചയിച്ചത്. 2020 ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച പ്രവൃത്തി ഇനിയും തുടങ്ങിയിട്ടില്ല. ഇതിനെതിരെയായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.

Related Articles

Back to top button