KeralaLatest

സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണോദ്ഘാടനം ഇന്ന്

“Manju”

ശ്രീജ.എസ്

തൃശൂര്‍: കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ നടക്കും. വൈകീട്ട് 3.30ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം പി, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും.

കുന്നംകുളം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയായ ഫുട്‌ബോള്‍ മൈതാനത്തിന് ചുറ്റുമാണ് 7 കോടി രൂപ ചെലവില്‍ 400 മീറ്റര്‍ നീളത്തില്‍ ട്രാക്ക് നിര്‍മിക്കുക. 8 ലൈന്‍ ട്രാക്കിന് പുറമേ ജംപിങ് പിറ്റ്, സുരക്ഷാവേലി, പവലിയന്‍, ഡ്രസിങ് റൂമുകള്‍ ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കും. സംസ്ഥാന കായിക വകുപ്പിനാണ് നിര്‍മ്മാണ ചുമതല.

Related Articles

Back to top button