KeralaLatest

സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഇലക്ഷന്‍ കമ്മീഷന്‍

“Manju”

തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ എന്‍ ഡി എ യുടെ നാമനിര്‍ദേശ പത്രികതള്ളിയതിനെതിരെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഇലക്ഷന്‍ കമ്മീഷന്‍. ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഫലപ്രഖ്യാപനത്തിന് മുന്‍പ് കോടതി ഹര്‍ജിയില്‍ ഇടപെട്ടാല്‍ നീതിപൂര്‍വ്വകമായ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം,
ഹര്‍ജികളില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നാളത്തേക്ക് മാറ്റി. അവധി ദിനമായിട്ടും ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആദ്യം ഹര്‍ജിക്കാരുടെ വാദമാണ് കേട്ടത്. സംഭവിച്ചത് സാങ്കേതികപ്പി‍ഴവ്മാത്രമാണെന്നാ യിരുന്നു പ്രധാന വാദം. സൂക്ഷ്മപരിശോധന സമയത്ത്
റിട്ടേണിംഗ് ഓഫീസര്‍ക്ക് ഇക്കാര്യം സൂചിപ്പിക്കാമായിരുന്നുവെന്നും പി‍ഴവുകള്‍ തിരുത്താന്‍
അവസരം തന്നില്ലെന്നും സ്ഥാനാര്‍ഥികള്‍ വാദിച്ചു.

Related Articles

Back to top button