KeralaLatest

ഗുരുവായൂര്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദ് പദ്ധതിയില്‍

“Manju”

 

ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ് സമുച്ചയം ഉദ്ഘാടനം  ചെയ്തു – Latest Guruvayur News, Guruvayoor News, Temple News, Municipality  News | guruvayoorOnline.com

ശ്രീജ.എസ്

കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഗുരുവായൂരിലെ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന പദ്ധതികള്‍ക്ക് തുടക്കം. കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദ് പദ്ധതി, ക്ഷേത്ര നഗരിയായ ഗുരുവായൂരിന്റെ വികസനത്തിന് കാരണമാകുന്നു. ഗുരുവായൂരിലെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സും ടൂറിസം അമ്‌നിറ്റി സെന്ററും കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ നാടിന് സമര്‍പ്പിച്ചു. പ്രസാദ് പദ്ധതിയില്‍ സംസ്ഥാന ടൂറിസം വകുപ്പും ഗുരുവായൂര്‍ നഗരസഭയും ദേവസ്വവും ചേര്‍ന്നാണ് ഇവ നിര്‍മിച്ചത്. വര്‍ഷത്തില്‍ നാല് കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്ര നഗരിയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇവ നേട്ടമായി മാറുമെന്ന് തന്നെയാണ് സൂചനകള്‍.

46.14 കോടിയുടെ നാലോളം പദ്ധതികളാണ് ഗുരുവായൂരില്‍ നടത്തുന്നത്. 23.6 കോടി രൂപമുടക്കി മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സ് നിര്‍മിച്ചത് വര്‍ഷങ്ങളായി ഗതാഗത കുരുക്കില്‍ അകപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ഒരേസമയം 700 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ബസ് സ്റ്റാന്‍ഡിനോടും റെയില്‍വേ സ്റ്റേഷനോടും ചേര്‍ന്ന് വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കും.

Related Articles

Back to top button