InternationalLatest

മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ‘അനിമല്‍ തെറാപ്പി’

“Manju”

ദുബായ് : മാനസികാരോഗ്യം വീണ്ടെടുക്കാന്‍ മൃഗങ്ങളുടെ സാന്നിധ്യം പ്രയോജനപ്പെടുത്താന്‍ യുഎഇ . പീഡനങ്ങള്‍ക്കിരയായി മാനസികമായി തകര്‍ന്നവരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനാണ് മൃഗങ്ങളുടെ സഹായത്തോടെ ചികിത്സ നടപ്പാക്കാന്‍ വ്യത്യസ്ത രീതി രാജ്യം സ്വീകരിച്ചത് .മുയലുകള്‍, കുതിരകള്‍, നായ്ക്കള്‍, പക്ഷികള്‍, മത്സ്യം എന്നിവയുടെ സഹായത്തോടെയാണ് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ സാന്ത്വന ചികിത്സയ്ക്കു തുടക്കമിട്ടത്.

അനിമല്‍ തെറപ്പിയിലൂടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനൊപ്പം മരുന്നുകളും നല്‍കും. മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളുടെ സാമീപ്യവും സ്നേഹ പ്രകടനങ്ങളും മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സഹായകമാകുമെന്ന് ഫൗണ്ടേഷന്‍ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ അല്‍ മന്‍സൂറി പറഞ്ഞു. ഒരു വ്യക്തിയുടെ ശരീരഭാഷയനുസരിച്ച്‌ പ്രതികരിക്കാന്‍ മൃഗങ്ങള്‍ക്ക് കഴിയുമെന്ന് ലൈഫ് സൈക്കോളജിസ്റ്റ് ആന്‍ഡ് ഹ്യൂമന്‍ ബിഹേവിയര്‍ എക്സ്പേര്‍ട് ഡോ. സൂസന്‍ കോരുത് പറഞ്ഞു.

വ്യക്തികളുടെ സന്തോഷവും ദുഃഖവുമെല്ലാം മനസ്സിലാക്കാന്‍ കഴിയും. പീഡനം മൂലം മാനസികമായി തകര്‍ന്നവരെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ ‘അനിമല്‍ തെറപ്പി’ ഏറെ സഹായകമാണ്. വിദേശരാജ്യങ്ങളും ഇതിന്റെ സാധ്യതകള്‍ വളരെയധികം ഉപയോഗപ്പെടുത്തുന്നു.

രാജ്യത്തു നടക്കുന്ന പീഡനങ്ങള്‍, അവഗണന, മറ്റ് അതിക്രമങ്ങള്‍ എന്നിവ അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട് ലൈന്‍ ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 800988. പരാതി സ്വീകരിക്കാനും അതിവേഗം നടപടികള്‍ സ്വീകരിക്കാനുമുള്ള ഏകീകൃത സംവിധാനമാണിത്. ഓരോ പരാതിയും സിഡിഎ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

Related Articles

Back to top button