IndiaLatest

ദക്ഷിണേന്ത്യ; തക്കാളി @140

“Manju”

ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ തക്കാളി വില കുതിച്ചുയരുന്നു. പലയിടത്തും തക്കാളി വില കിലോയ്ക്ക് 20ല്‍ നിന്ന് 100 രൂപയായി വര്‍ധിച്ചു.
മിക്ക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും 100 രൂപയ്ക്ക് മുകളിലാണ് തക്കാളി വില്‍ക്കുന്നത്.ചെന്നൈയില്‍ കിലോയ്ക്ക് 140 രൂപയാണ് തക്കാളി വില.
ഈ മാസം ആദ്യം കിലോയ്ക്ക് 40 രൂപ മാത്രമായിരുന്നു ഇവിടെ. രാജ്യത്തെ ഏറ്റവും വലിയ തക്കാളി ഉത്പാദകരായ ആന്ധ്രാപ്രദേശില്‍ കിലോയ്ക്ക് 100 രൂപയാണ് വില. ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.വലിയ തോതില്‍ തക്കാളി കൃഷി ചെയ്യുന്ന പ്രദേശങ്ങള്‍ മഴക്കെടുതിയില്‍ നശിച്ചതും ഡീസല്‍ വില വര്‍ധനവുമാണ് വിലക്കയറ്റത്തിന് കാരണം.

Related Articles

Back to top button