KeralaLatest

സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും സ്രവം ശേഖരിക്കാന്‍ സംവിധാനം

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം : കോവിഡ് 19 സ്രവ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുന്നത് ജില്ലയിലെ 16 ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. ബ്ലോക്കുതലത്തില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ടീമിന് ഇതിനായി പരിശീലനം നല്‍കി. ജൂലൈ ആറു മുതല്‍ (തിങ്കള്‍, ചൊവ്വ, വെള്ളി, ശനി) സാമ്പിളുകള്‍ ശേഖരിച്ച്‌ തുടങ്ങും. പരിശോധന ഫലം അതത് ബ്ലോക്ക് സി എച്ച്‌ സി, പി എച്ച്‌ സി കളില്‍ ലഭ്യമാക്കും.

പ്രവാസികള്‍, അന്തര്‍ സംസ്ഥാന യാത്രക്കാര്‍, ഗുരുതരമായ ശ്വാസകോശ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗലക്ഷണമുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍, ശ്വാസകോശ രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവര്‍, ഗര്‍ഭിണികള്‍, പ്രമേഹം ഉള്‍പ്പടെയുള്ള മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ശസ്ത്രക്രിയക്ക് വിധേയരാകേണ്ടവര്‍, രോഗബാധ സംശയിക്കുന്ന പ്രവാസികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രക്ത സമ്മര്‍ധം ലക്ഷണം കാണിക്കുന്നവര്‍, കാവസാക്കി രോഗലക്ഷണമുള്ളവര്‍, കോവിഡ് മരണം സംശയിക്കുന്നവരുമായി സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍, അതിഥി തൊഴിലാളികള്‍, രോഗം സുഖപ്പെട്ടവരുടെ തുടര്‍ പരിശോധന സാമ്പിള്‍ ശേഖരണം തുടങ്ങിയവരുടെ സ്രവ പരിശോധനയ്ക്കാണ് മുന്‍ഗണന നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

Related Articles

Back to top button