KeralaLatest

കഞ്ചാവുമായി സിനിമ-സീരിയല്‍ നടിയും ഡ്രൈവറും പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍: കഞ്ചാവുമായി സിനിമാ-സീരിയല്‍ നടിയായ യുവതിയും ഡ്രൈവറും പിടിയിലായി. കോട്ടയം വെച്ചൂര്‍ ഇടയാഴം സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയില്‍ സുധീര്‍ (45)എന്നിവരാണ് ചാലക്കുടിയില്‍ പിടിയിലായത്. സരിത ഇപ്പോള്‍ എറണാകുളം എളമക്കരയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ഇവരില്‍ നിന്ന് ഒരുകിലോയാേളം കഞ്ചാവ് പിടിച്ചെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ സ്റ്റാന്‍ഡിന് സമീപത്ത് സംശയകരമായി കണ്ട കാറും അതിലെ യാത്രക്കാരിയേയും ഡ്രൈവറേയും എക്സൈസിന്റ സഹായത്തോടെ പിടികൂടുകയായിരുന്നു. പരിശോധനയില്‍ യുവതിയുടെ ബാഗിനുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്തിനെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

Related Articles

Back to top button