IndiaLatest

ആക്സിസ് – സിറ്റി ബാങ്ക് ലയനത്തിന് CCI അനുമതി

“Manju”

ആക്സിസ് ബാങ്ക്  സിറ്റി ബാങ്ക്  ഇടപാടിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ-Competition Commission of India) അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇരു ബാങ്കുകളും തമ്മിലുള്ള ലയന നടപടികള്‍ ഒരുപടി കൂടി മുന്നോട്ട് നീങ്ങി.
12,325 കോടി രൂപയുടെ ആക്‌സിസ് ബാങ്കുമായുളള ഇടപാടില്‍ സിറ്റി ബാങ്കിന്റെ, പേഴ്സണല്‍ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ , വെല്‍ത്ത് മാനേജ്മെന്റ് ബിസിനസുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

സിറ്റി ഇന്ത്യയില്‍ നിന്ന് ആക്സിസ് ബാങ്കിലേക്ക് പോര്‍ട്ട്ഫോളിയോ മാനേജിംഗ്, റീട്ടെയില്‍ ഉപഭോക്തൃ അക്കൗണ്ട് സെഗ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വെല്‍ത്ത് മാനേജ്മെന്റ് സെഗ്മെന്റുകള്‍ കൈമാറ്റാം ചെയ്യും. കൂടാതെ ഇടപാടില്‍ ഉള്‍പ്പെടുന്ന പ്രധാന ഭാഗം ക്രെഡിറ്റ് കാര്‍ഡുകളാണ്. 1902-ല്‍ ഇന്ത്യയില്‍ എത്തിയ സിറ്റി ഗ്രൂപ്പ് 1985-ലാണ് ഉപഭോക്തൃ ബാങ്കിംഗ് ബിസിനസ്സ് ആരംഭിച്ചത്.

കൈമാറ്റ കാലയളവ്; കൈമാറ്റത്തിന് 9-18 മാസംവരെ എടുക്കുമെന്ന് ബാങ്ക് അധികൃതര്‍ മാര്‍ച്ചില്‍ പറഞ്ഞിരുന്നു. അതേസമയം, നിശ്ചിത സമയത്തിനുള്ളില്‍ കൈമാറ്റ പ്രക്രിയ പൂര്‍ത്താക്കിയില്ലെങ്കില്‍ ആറു മാസം കൂടി അധിക സമയം നല്‍കും. കൈമാറ്റ ചെലവ് ഏകദേശം 1,500 കോടി രൂപ വരും. അതില്‍ 1,100-1,200 കോടി രൂപ ആക്സിസ് ബാങ്ക് വഹിക്കും. സിറ്റി ഉപഭോക്താക്കളെ ക്രമേണ ആക്സിസ് ബാങ്ക് പ്ലാറ്റ്ഫോമിലേക്ക് മാറ്റുമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button