India

പ്രതിരോധ വാക്‌സിനുകളുടെ വിതരണം 150 കോടി പിന്നിട്ട് ഇന്ത്യ

“Manju”

ന്യൂഡൽഹി; വാക്‌സിനേഷനിൽ വീണ്ടും നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. രാജ്യത്തെ കൊറോണ പ്രതിരോധ വാക്‌സിനുകളുടെ വിതരണം 150 കോടി പിന്നിട്ടു. 100 കോടി വാക്‌സിൻ ഡോസുകളെന്ന നേട്ടത്തിന് ശേഷം രണ്ട് മാസത്തിനുള്ളിലാണ് രാജ്യത്ത് 50 കോടി വാക്‌സിൻ ഡോസുകളുടെ വിതരണം കൂടി പൂർത്തിയായത്.

രാജ്യത്ത് 33 ലക്ഷം ഡോസുകൾ കൂടി വിതരണം ചെയ്തുവെന്നാണ് വെള്ളിയാഴ്ച ഉച്ചവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെയാണ് ആകെ വാക്‌സിനേഷൻ 150 കോടി പിന്നിട്ടത്. രാജ്യത്തെ 87 കോടി ജനങ്ങൾക്കും ആദ്യ ഡോസ് ലഭിച്ചുവെന്നാണ് കണക്ക്. 62 കോടിയോളം ആളുകൾക്ക് ഇരുഡോസുകളും ലഭിച്ചു.

ഒക്ടോബറിലായിരുന്നു ഇന്ത്യ 100 കോടി വാക്‌സിൻ ഡോസുകളുടെ വിതരണം പൂർത്തിയാക്കിയത്. ജനുവരി ആദ്യവാരത്തോടെ ഇത് 150 കോടിയായി. ഇപ്പോൾ 15നും 18നും ഇടയിൽ പ്രായമായ കുട്ടികൾക്കും വാക്‌സിനേഷൻ ആരംഭിച്ചിരിക്കുകയാണ്. ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചവരാണ് പ്രായപൂർത്തിയായ 90 ശതമാനം ജനങ്ങളുമെന്നും കേന്ദ്രം വ്യക്തമാക്കി.

Related Articles

Back to top button