IndiaKeralaLatestThiruvananthapuram

മദ്യപിക്കാന്‍ വിളിക്കാത്തതിലുള്ള ദേഷ്യം മൂലം യുവാവിനെ കുത്തിക്കൊലപ്പെടുത്തി

“Manju”

സിന്ധുമോള്‍ ആര്‍
ചേര്‍പ്പ് : മദ്യപിക്കാന്‍ വിളിക്കാത്തതിലുള്ള ദേഷ്യം മൂലം യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. തൈക്കാട്ടുശ്ശേരി കൈതാരന്‍ വീട്ടില്‍ വര്‍ക്കി മകന്‍ വിജീഷ് (30)ആണ് കുത്തേറ്റ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പാറക്കോവില്‍ ലക്ഷം വീട് കോളനിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ ജയദേവനും മരിച്ച വിജീഷും കൂടി പാറക്കോവില്‍ ലക്ഷം വീട് കോളനിയിലെ സുഹൃത്തായ പ്രിയന്റെ വീട്ടില്‍ രാത്രി എത്തിയതായിരുന്നു. തുടര്‍ന്ന് കോളനിയിലെ പൊതു സ്ഥലത്തുള്ള പറമ്ബിലിരുന്ന് മദ്യപിച്ച ശേഷം ജയദേവന്റെ ഓട്ടോയില്‍ മടങ്ങുമ്പോള്‍ അയല്‍വാസിയായ നാഥ് എന്നു വിളിക്കുന്ന അജയന്‍ വന്ന് ഓട്ടോ തടയുകയയായിരുന്നു. മദ്യപിക്കാന്‍ അജയനെ വിളിക്കാത്തതിലുള്ള വിരോധം മൂലമുള്ള വാക്കുതര്‍ക്കത്തിനിടെയാണ് വിജീഷിന് കുത്തേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍പ്പ് പൊലീസ് സ്ഥലത്തെത്തി സി.ഐ: മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.

Related Articles

Back to top button