KeralaLatest

തമിഴ്‌നാട്ടില്‍ ഇഞ്ചിക്കും ഉള്ളിക്കും വിലയിടിഞ്ഞു

“Manju”

കുമളി: വില ഇടിഞ്ഞതോടെ തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക്‌ ഇഞ്ചിയുടെയും ഉള്ളിയുടെയും ഒഴുക്ക്‌. നാല്‌ കിലോ ഉള്ളിക്ക്‌ 100യാണ്‌ വില. മൂന്ന്‌ കിലോ ഇഞ്ചിക്കും 100 രൂപയാണ്‌ വില. തമിഴ്‌നാട്ടില്‍ ഉള്ളിയുടെയും ഇഞ്ചിയുടെയും വില ഇടിഞ്ഞതോടെ കേരളത്തില്‍ നിന്നും നിരവധി കച്ചവടക്കാര്‍ ഇവിടെ നിന്നും മൊത്തമായി സാധനം വാങ്ങി വില്‍പന നടത്തുന്നുണ്ട്‌. പിക്‌ അപ്‌ വാഹനത്തിലും പെട്ടി ഓട്ടോറിക്ഷയിലും മറ്റും ഉല്‍പ്പന്നം വാങ്ങി കേരളത്തിലെത്തിച്ച്‌ കച്ചവടം നടത്തുന്നതാണ്‌ രീതി. ഇതോടെ നിരവധി പേരാണ്‌ അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റിലൂടെ അതിരാവിലെ ഉല്‍പ്പന്നം വാങ്ങാന്‍ പോകുന്നത്‌. തുടര്‍ന്ന്‌ വാഹനവുമായെത്തി ടൗണുകളിലും വഴിയോരങ്ങളിലും നിര്‍ത്തി കച്ചവടം ചെയ്യുകയാണ്‌. തേനി ജില്ലയില്‍ ഉള്ളിയുടേയും ഇഞ്ചിയുടേയും ഉല്‍പ്പാദനം വര്‍ധിച്ചതാണ്‌ വിലയിടിവിനു കാരണമായി പറയുന്നത്‌.

Related Articles

Back to top button