KeralaLatest

എട്ടാം ക്ലാസുകാര്‍ ഇന്ന് മുതല്‍ സ്കൂളിലേക്ക്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഇന്നു മുതല്‍ സ്കൂളിലേക്ക്. 9, 11 ക്ലാസുകള്‍ക്കൊപ്പം എട്ടാം ക്ലാസിനും 15നു സ്കൂള്‍ തുറക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. നാഷനല്‍ അച്ചീവ്മെന്റ് സര്‍വേ 12നു നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് നേരത്തേയാക്കിയത്. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനമാക്കിയാണ് സര്‍വെ നടക്കുന്നത്.
ഒന്‍പത്, പ്ലസ് വണ്‍ : മറ്റു ക്ലാസുകള്‍പോലെ ബയോബബിള്‍ മാതൃകയില്‍ ബാച്ചുകളായാണ്‌ ക്ലാസ്‌. ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്‍പു ക്ലാസ് പിടിഎ യോഗങ്ങള്‍ നിര്‍ബന്ധമായി ചേരണമെന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പിടിഎ ചേരാത്ത സിബിഎസ്‌ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ എട്ടാം ക്ലാസ് തുടങ്ങുന്നതു 10ലേക്കു മാറ്റി. ഒന്‍പത്, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ 15-ാം തീയതി മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.
ബയോ ബബിള്‍ ക്ലാസുകള്‍ : 19 മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബര്‍ ഒന്നിനാണ് വീണ്ടും സ്‌കൂളുകള്‍ തുറന്നത്. 1-7, 10, 12 ക്ലാസുകളാണ് ആരംഭിച്ചിരുന്നത്. ഓരോ ക്ലാസിനേയും രണ്ടായി വിഭജിച്ചാണ് നിലവില്‍ ക്ലാസുകള്‍ നടക്കുന്നത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ബയോ ബബിള്‍ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

Related Articles

Back to top button