IndiaLatest

ചരിത്ര നേട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: വാക്‌സിനേഷനില്‍ 150 കോടിയെന്ന ചരിത്ര നേട്ടം കൈവരിച്ചത് നിരവധി പേരുടെ പരിശ്രമത്തിന്റെ ഫലമായാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞം വിജയകരമാക്കാന്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കൊറോണ മഹാമാരിയില്‍ നിന്നും രാജ്യം മുക്തമായിട്ടില്ലെന്നും മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായത് ഇവരുടെ പരിശ്രമം മൂലമാണ്. യോഗ്യരായവര്‍ അവരുടെ അവസരം വരുമ്പോള്‍ വാക്‌സിന്‍ സ്വീകരിക്കണം. കൊറോണ വൈറസിനെതിരെ എല്ലാവര്‍ക്കും ഒരുമിച്ച്‌ പോരാടാമെന്നും പ്രധാനമന്ത്രി പറഞ്ഞു.കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയും പ്രധാനമന്ത്രി വാക്‌സിനേഷനില്‍ നേടിയ ചരിത്ര നേട്ടത്തെ പ്രശംസിച്ചു.

Related Articles

Back to top button