KeralaLatestThiruvananthapuram

ക്രഷർ യൂണിറ്റിന് എതിരായ സമരം ശക്തമാകുന്നു

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: വായു ജല മലിനീകരണത്തിന് കാരണമാകുന്ന ക്രഷർ യൂണിറ്റ് ജനവാസ മേഖലയിൽ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കോലിയക്കോട് പൂലൻതറ പരിസ്ഥിതി സംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ സമരം ശക്തമാകുന്നു. ക്രഷർ യൂണിറ്റിൽ നിന്നും ഉയരുന്ന പൊടി കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കും എന്നും തിരക്കേറിയ കഴക്കൂട്ടം വെഞ്ഞാറമൂട് ബൈപ്പാസ് റോഡിന്റെ വളവിൽ സ്ഥാപിച്ചിരിക്കുന്ന ക്രഷർ വലിയ റോഡ് അപകടങ്ങൾക്ക് കാരണമാകും എന്നും ജനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ആക്ഷൻ കൗൺസിൽ ഇന്നു വൈകിട്ട് പൂലന്തറ ജംഗ്ഷനിൽ നിന്നും കോലിയക്കോട് ജംഗ്ഷനിലേക്ക് പ്രതിഷേധ ജാഥ നടത്തി.ആക്ഷൻ കൗൺസിൽ പ്രസിഡണ്ട് ടി മണികണ്ഠൻ അധ്യക്ഷത വഹിച്ച പ്രതിഷേധയോഗം വാർഡ് മെമ്പർ കോലിയക്കോട് മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button