InternationalLatest

ദയാവധത്തില്‍ ഇളവ് നേടി; എല്ലാവരും കാണ്‍കെ മരണം

“Manju”

കാലി: തീയതിയും സമയവും സ്വയം കുറിച്ചുനല്‍കി. നിയമപോരാട്ടത്തിനൊടുവില്‍ അങ്ങനെ തിരഞ്ഞെടുത്ത ദയാവധം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ നടപ്പായി. അന്ത്യനിമിഷങ്ങള്‍ ചിത്രീകരിക്കാന്‍ എത്തിയവര്‍ അത് ക്യാമറയില്‍ പകര്‍ത്തി. വൈകാതെ എല്ലാവരേയും കാണാം എന്ന് പറഞ്ഞ് അയാള്‍ ഗുഡ്‌ബൈ പറഞ്ഞു. മാരക രോഗം ബാധിക്കാത്തവര്‍ക്കുമായി ദയാവധം ലഘൂകരിച്ച ശേഷം കൊളംബിയയില്‍ പരസ്യമായി മരണം നടപ്പാക്കിയത് വിക്ടര്‍ എസ്‌കോബാറിന്റേതായിരുന്നു.
മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇയാള്‍ തന്റെ നിയമ പോരാട്ട വിജയത്തെ ആഘോഷിച്ചു. ദയാ വധത്തിന് കീഴടങ്ങാന്‍ സാധിക്കുന്നത് തന്റെ രണ്ടുവര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണെന്നായിരുന്നു വിക്ടര്‍ എസ്‌കോബാറിന്റെ വാദം.
‘ക്രമേണ, ഇത് എല്ലാവരുടെയും ഊഴമായി മാറുന്നു. അതിനാല്‍ ഞാന്‍ വിട പറയുന്നില്ല, പകരം ഉടന്‍ കാണാം. ക്രമേണ നമ്മളെല്ലാം ദൈവത്തിനൊപ്പം ചേരും’ കത്തോലിക്കാ വിശ്വാസിയായ എസ്‌കോബാര്‍ മാധ്യമങ്ങള്‍ക്ക് അയച്ച വീഡിയോയില്‍ പറഞ്ഞു. തൊട്ടുപിന്നാലെ എസ്‌കോബാറിന്റെ മരണം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഡോക്ടര്‍മാരും ഒപ്പമുണ്ടായിരുന്നതായി അഭിഭാഷകന്‍ വ്യക്തമാക്കി.

Related Articles

Back to top button