InternationalLatest

രണ്ടു മന്ത്രിമാര്‍ യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശനം നടത്തി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് മന്ത്രിമാര്‍ക്ക് കുരുക്ക് മുറുകുന്നു. സ്വപ്ന കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഈ രണ്ടു മന്ത്രിമാര്‍ മൂന്നിലേറെ തവണ യുഎഇ കോണ്‍സുലേറ്റില്‍ സന്ദര്‍ശനം നടത്തിയതായാണ് വിവരം.

മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നിരിക്കെയാണ് ഇരുവരും പ്രോട്ടോകോള്‍ ലംഘിച്ച്‌ സന്ദര്‍ശനം നടത്തിയിരിക്കുന്നത്‌.

മന്ത്രിമാരുടെ സന്ദര്‍ശന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുകയാണ്‌.യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്തു സ്വപ്ന മുന്‍കയ്യെടുത്താണ് ഇവരെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചതെന്നാണു വിവരം. ഇരുവരും ഔദ്യോഗിക, സ്വകാര്യ കാര്യങ്ങള്‍ക്കായി മൂന്നിലേറെ തവണ വീതം പോയിട്ടുണ്ടെന്നാണു വിവരം. ഒരു മന്ത്രി മകന്റെ വീസാ കാര്യത്തിനും പോയി.

സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം.

Related Articles

Back to top button