തിരുവനന്തപുരം: മലയാളത്തിന്റെ അഭിമാന ശബ്ദമായിരുന്ന ഡോ. സുകുമാര്‍ അഴിക്കോടിന്റെ സ്മരണയില്‍ നല്കി വരുന്ന ഡോ.സുകുമാര്‍ അഴീക്കോട് തത്ത്വമസി പുരസ്കാരം – 2021-2022, മികച്ച മാധ്യമപ്രവര്ത്തകന്, കവി എന്നീ നിലകളില്‍ പ്രശസ്തനായ സുബീഷ് തെക്കൂട്ടിന്.
റിട്ടയര്‍ഡ് ജസ്റ്റീസ് കെമാല്‍ പാഷ (രക്ഷാധികാരി), ടി.ജി. വിജയകുമാര്‍ (ചെയര്മാന്), തത്ത്വമസി സാംസ്കാരിക അക്കാദമിയുടെ 12 പേരടങ്ങുന്ന അഡ്മിന് പാനല്‍ എന്നിവര്‍ ചേര്‍ന്നാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 11111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഡോ. സുകുമാര്‍ അഴീക്കോട് – തത്ത്വമസി ‘സാഹിത്യ’ പുരസ്കാരങ്ങള്‍ 2021-22
1. അശോകന് മറയൂര്‍ (കവിത – പച്ചവ്ട്) 2. ഗോപകുമാര്‍ തെങ്ങമം (നോവല്‍ – ജവാന് C/o 56 APO) 3. തീര്‍ത്ഥ ആര്.ജെ. (ഇംഗ്ലീഷ് നോവല്‍ – The Secret of Fairy Garden) 4. മെര്ലിന് റീന (നവാഗത പ്രതിഭ – സിനിമ/സീരിയല്‍) തത്ത്വമസി–ജ്യോതിര്‍ഗമയ പുരസ്കാരം 5. മണികണ്ഠന് പോല്‍പ്പറമ്പത്ത് (കവിത, വര, നിരൂപണം) സ്പെഷ്യല്‍ ജൂറി പുരസ്കാരങ്ങള്‍ 6. മായ ബാലകൃഷ്ണന് (ഓര്‍മക്കുറിപ്പുകള്‍ – നാലാം വിരലില്‍ വിരിയുന്ന മായ) 7. ജയനാരായണന്‍ (ബാലസാഹിത്യം – കിളിക്കൂട്ടിലെ കളിക്കൂട്ടുകാര്‍) 8. കുറുങ്ങാട്ട് വിജയന് (വിജ്ഞാനസാഹിത്യം – ഇലഞ്ഞിപ്പൂക്കള്‍) തത്ത്വമസി ആദരം (സമഗ്ര സംഭാവനകള്‍ക്ക്) 9. ഡോ. ഓമന ഗംഗാധരന് (സാഹിത്യം, സാംസ്കാരികം, പ്രവാസം) 10. ഡോ. സരസ്വതി ഷംസുദീന്‍ (സാഹിത്യസാംസ്കാരികം) 11. വിജയകുമാരി, സെക്രട്ടറി കാളിദാസ കലാകേന്ദ്രം (നാടകം, സിനിമ) 12. മിനു പ്രേം (കവിത, സാംസ്കാരികം) 13. സുഗത പ്രമോദ് (കവിത, സാഹിത്യം) 14. പ്രൊഫ. വി. ഹര്‍ഷകുമാര്‍
10001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മെയ് 14-ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ (സരസ്വതി ഹാള്‍) വച്ച് 2019-20 വര്‍ഷത്തെ അവാര്‍ഡുകള്‍ക്കൊപ്പം ഈ വര്‍ഷത്തെ അവാര്‍ഡ് സമര്‍പ്പണം നടത്തപ്പെടുന്നതാണ്. ജസ്റ്റിസ് കെമാല്‍ പാഷ, മുല്ലക്കര രത്നാകരന്, കുരീപ്പുഴ ശ്രീകുമാര്‍, എം. നൗഷാദ് എം.എല്‍.എ. തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുന്നു.