IndiaLatest

ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ട് പദ്ധതി വന്‍വിജയം

“Manju”

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ട് പദ്ധതി വന്‍വിജയമെന്ന് കണക്കുകള്‍. ഇതുവരെയുള്ള നിക്ഷേപത്തുക ഒന്നര ട്രില്യണ്‍ കടന്നതായി നിക്ഷേപകരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏഴര വര്‍ഷം മുമ്പ് ഭരണം ഏറ്റെടുത്തപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്‍ധന്‍ യോജന എന്ന പദ്ധതി ഉദ്ഘാടനം ചെയ്തത്. സാധാരണക്കാരുടെയും വീട്ടമ്മമാരുടേയും സമ്പാദ്യശീലം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതി, ഗ്രാമീണതലങ്ങളില്‍ പോലും വന്‍വിജയമായിരുന്നു. 44.23 ദശലക്ഷം പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് 1,50,939.36 കോടി രൂപയാണ്.

2021 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ വിലയിരുത്തുമ്പോഴാണ് ഈ വിവരം വ്യക്തമാകുന്നത്. 2014 ഓഗസ്റ്റ് 15ന്, സ്വാതന്ത്രദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ പദ്ധതി ജനങ്ങള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യുന്നത്. 2019-ല്‍ തന്നെ, നിക്ഷേപത്തുക ഒരു ട്രില്യന്‍ കടന്നിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിച്ചിരുന്നു.

Related Articles

Back to top button