LatestThiruvananthapuram

ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം: ശ്രീചിത്രയില്‍ ഇരുപത് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തിരുവനന്തപുരത്ത് കൊറോണ വ്യാപനം കുതിച്ചുയരുകയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് അടച്ചിരുന്നു.

40 വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഫാര്‍മസി കോളജും അടച്ചിരുന്നു. പുതുവത്സര പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കായിരുന്നു രോഗം കണ്ടെത്തിയത്. മെഡിക്കല്‍ കോളേജിലും ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

Related Articles

Back to top button