AlappuzhaKeralaLatest

കുടുംബ വഴക്ക്: ഭർത്താവ് ഭാര്യയെ കുത്തി ഒന്നര വയസുള്ള കുഞ്ഞിനും കുത്തേറ്റു

“Manju”

അനൂപ്

മാവേലിക്കര- പിണങ്ങിക്കഴിഞ്ഞ ഭർത്താവ് ഭാര്യ വീട്ടിലെത്തി ഭാര്യയേയും ഒന്നര വയസുള്ള കുഞ്ഞിനെയും ബീയർ കുപ്പി പൊട്ടിച്ച് കുത്തി പരുക്കേൽപ്പിച്ചു. വരേണിക്കൽ തെറ്റിക്കുഴിയിൽ യശോധരന്റെയും ചന്ദ്രമതിയുടെയും മകൾ രാഖി (30), രാഖിയുടെ മകൻ പ്രദ്യുത് (ഒന്നര) എന്നിവർക്കാണ് ബീയർ കുപ്പികൊണ്ടുള്ള ആക്രമണത്തിൽ പരുക്കേറ്റത്. തലയ്ക്കും കഴുത്തിനും കവിളിലും പരുക്കേറ്റ രാഖി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണ സമയത്ത് രാഖിയുടെ കൈയ്യിലിരുന്ന കുഞ്ഞിന്റെ ഇടതു കൈയ്കാണ് കുത്തേറ്റത്. ഇടതു കൈമുട്ടിന് താഴെയായി മുറിവേറ്റ കുഞ്ഞിന് 9 സ്റ്റിച്ച് ഇട്ടശേഷം വീട്ടിൽ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ടു രാഖിയുടെ ഭർത്താവ് ചങ്ങനാശേരി വാഴപ്പള്ളി തുരുത്തി വെച്ചൂത്തറമഠം പ്രവീൺ കുമാറിനെ (33) കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വലതു കൈയ്ക്കു പരുക്കേറ്റിട്ടുണ്ട്.

ഇന്ന് പകൽ 12നാണു സംഭവം. ഇരുവരും കുറച്ചുനാളുകളായി പിണക്കത്തിലായിരുന്നു. ഇന്നലെ രാവിലെ 10നു വരേണിക്കലുള്ള വീട്ടിലെത്തിയ പ്രവീൺകുമാർ രാഖിയുമായി വാക്കുതർക്കം ഉണ്ടായി. വീട്ടുവഴക്കാണെന്നു കരുതി അയൽവാസികൾ ആദ്യം ശ്രദ്ധിച്ചില്ല. ഈ സമയം രാഖിയുടെ മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. വഴക്കിനിടെ പ്രവീൺകുമാർ ബീയർ കുപ്പി പൊട്ടിച്ചു രാഖിയെ ആക്രമിച്ചു. നിലവിളി കേട്ടെത്തിയ സമീപവാസികൾ പ്രവീൺകുമാറിനെ തടഞ്ഞുവെച്ചു. രാഖിയേയും പ്രദ്യുതിനെയും ബന്ധുക്കളാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. പിന്നീട് രാഖിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ കുറത്തികാട് പൊലീസ് പരുക്കേറ്റ പ്രവീൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ രാഖിയുടെ മൂത്തമകൻ പാർത്ഥവ് (രണ്ടര) സമീപത്തുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മുമ്പ് ചങ്ങനാശ്ശേരിയിലെ വീട്ടിൽ വെച്ചും രാഖി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

 

Related Articles

Back to top button