InternationalLatest

ജെനോവയില്‍ നിന്നും ഷെവ്ചെങ്കോ പുറത്ത്

“Manju”

ഇറ്റാലിയന്‍ ക്ലബ്ബായ ജെനോവ പരിശീലകന്‍ ആന്ദ്രി ഷെവ്ചെങ്കോയുമായി പിരിഞ്ഞു. 45കാരനായ ഉക്രെനിയന്‍ പരിശീലകന്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇറ്റലിയിലേക്കെത്തിയത്.ജെനോവ പരിശീലകനായി 11 മത്സരങ്ങളില്‍ ഷെവ്ചെങ്കോ തുടര്‍ന്നു. ഒരു മത്സരം മാത്രം ജയിക്കാനെ ഷെവ്ചെങ്കൊയ്ക്ക് സാധിച്ചിരുന്നുള്ളു.

മൂന്ന് മത്സരങ്ങളില്‍ സമനിലയും ഒരു മത്സരത്തില്‍ ജയവുമാണ് ജെനോവയില്‍ ഷെവ്ചെങ്കോയുടെ സമ്ബാദ്യം. കോപ്പ ഇറ്റാലിയയില്‍ മിലാനോട് 3-1ന്റെ പരാജയം ജെനോവ ഏറ്റുവാങ്ങിയിരുന്നു. ഉക്രേനിയന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന ഷെവ്ചെങ്കോ യൂറോ 2020യില്‍ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിച്ച്‌ ചരിത്രമെഴുതിയിരുന്നു.

 

Related Articles

Back to top button