IndiaLatest

കമല്‍ഹാസനെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്

“Manju”

ചെന്നൈ: ക്വാറന്റീന്‍ ലംഘനം നടത്തിയെന്നാരോപിച്ച്‌ നടന്‍ കമല്‍ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടിസ്. കോവിഡ് ചികിത്സ കഴിഞ്ഞശേഷം ഒരാഴ്ച സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചുവെന്നാണ് ആരോപണം.

കോവിഡ് ചികിത്സയ്ക്ക് ശേഷം ശനിയാഴ്ചയാണ് കമല്‍ഹാസന്‍ ആശുപത്രി വിട്ടത്. തുടര്‍ന്ന് സമ്പര്‍ക്കവിലക്കില്‍ കഴിയുന്നതിന് പകരം നേരെ സ്വകാര്യ ചാനലിന്റെ ഷൂട്ടിങ് സെറ്റിലേക്കാണ് കമല്‍ പോയത്. ഇതേത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി

Related Articles

Back to top button