KeralaLatest

‘PIN 689 713’ ന്‍റെ സ്ക്രീപ്റ്റ് മകരദിനത്തില്‍ നടന്നു

“Manju”

രാജീവ് രവി സംവിധാനം ചെയ്ത നിവിൻ പോളി നായകനാകുന്ന തുറമുഖം എന്ന സിനിമയ്ക്ക് ശേഷം തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച നവാഗതനായ രാജീവ് വൈദ്യ ആദ്യ സംവിധാനം ചെയ്യുന്ന ‘PIN 689 713’ എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് പൂജ മകരജ്യോതി ദിനത്തിൽ ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ നിർവഹിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ അനന്തഗോപന് കൈമാറി.

ശബരിമല, പമ്പ, എരുമേലി, ളാഹ എന്നീ പ്രദേശങ്ങളിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ രചന രാജേഷ് മോഹനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഉണ്ണി മലയിലുമാണ്. മലയാളം തമിഴ് തെലുങ്ക് സിനിമകളിലെ പ്രധാന നടീനടന്മാർ ഭാഗമാകുന്ന ഈ ചിത്രത്തിന്‍റെ മറ്റുവിവരങ്ങൾ വരുംദിവസങ്ങളിൽ പങ്കുവെക്കുന്നത് ആയിരിക്കുമെന്ന് സംവിധായകൻ അറിയിച്ചു.

Related Articles

Back to top button