IndiaLatest

അതിരപ്പിള്ളിയില്‍ മുതലകള്‍ പെരുകുന്നു​; വി​നോ​ദസ​ഞ്ചാ​രികള്‍ക്ക്​ ആ​ശ​ങ്ക

“Manju”

അ​തി​ര​പ്പി​ള്ളി: അ​തി​ര​പ്പി​ള്ളി മേ​ഖ​ല​യി​ല്‍ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ല്‍ മു​ത​ല​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു. ഇ​തു​വ​രെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടി​ല്ലെ​ങ്കി​ലും ഇ​വ​യു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന പെ​രു​പ്പം, ഭ​ക്ഷ​ണ​ത്തി​ന് നേ​രി​ടു​ന്ന ക്ഷാ​മം എ​ന്നി​വ ഇ​വ​യെ അ​ക്ര​മാ​സ​ക്ത​രാ​ക്കി​യേ​ക്കാം. പു​ഴ​യി​ലെ മീ​നു​ക​ളും മ​റ്റു​മാ​ണ് ഭ​ക്ഷ​ണം. എ​ന്നാ​ല്‍, ഭ​ക്ഷ​ണ​ത്തി​ന് ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ മ​റ്റു ജ​ന്തു​ക്ക​ളെ​യും ആ​ക്ര​മി​ച്ചേ​ക്കാ​മെ​ന്ന് ഭ​യ​ക്കു​ന്നു. ചി​മ്മി​നി മേ​ഖ​ല​യി​ല്‍ ചീ​ങ്ക​ണ്ണി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​തി​ര​പ്പി​ള്ളി​യി​ല്‍ മു​ത​ല​ക​ള്‍ ക​ണ്ടി​രു​ന്നി​ല്ല.
ഏ​താ​നും വ​ര്‍​ഷം മു​മ്ബ്​ അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി‍െന്‍റ അ​ടി​വ​ശ​ത്ത് ഒ​രു ച​ത്ത മു​ത​ല​യെ ക​ണ്ടി​രു​ന്നു. ര​ണ്ട് വ​ര്‍​ഷം മു​മ്പ്​ അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം ഒ​രു വീ​ടി​നു​ള്ളി​ല്‍ മു​ത​ല എ​ത്തി​യ​തും വ​ന​പാ​ല​ക​ര്‍ അ​തി​നെ പി​ടി​കൂ​ടി​യ​തും വാ​ര്‍​ത്ത​യാ​യി​രു​ന്നു. ക​ണ്ണം​കു​ഴി മേ​ഖ​ല​യി​ലാ​ണ് മു​ത​ല​ക​ള്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ഉ​ള്ള​ത്. അ​തി​ര​പ്പി​ള്ളി​യി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട വി​നോ​ദം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മു​ക​ളി​ലെ പു​ഴ​യി​ലും തുമ്പൂ​ര്‍​മു​ഴി ഭാ​ഗ​ത്തെ പു​ഴ​യി​ലും നീ​രാ​ടു​ക​യെ​ന്ന​താ​ണ്. ഇ​വി​ടെ സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് നി​ല​വി​ലു​ള്ള ധാ​ര​ണ.
വ​ന​പാ​ല​ക​ര്‍ ഇ​ട​പെ​ട്ട് മു​ത​ല​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​നും അ​വ​യു​ടെ പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​നും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​തി​ര​പ്പി​ള്ളി മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്

Related Articles

Back to top button